video
play-sharp-fill

രണ്ടാമത് സനിൽ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്

രണ്ടാമത് സനിൽ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : രണ്ടാമത് സനിൽ ഫിലിപ്പ് മാധ്യം പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്. വന്ധ്യതാ ചികിത്സയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരം.

മാതൃത്വം വിൽപ്പനയ്ക്ക് എന്ന വാർത്താ പരമ്പര മുൻനിർത്തി, ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജുരാജിനെ ജൂറി പ്രത്യേകം പരാമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്,നടൻ സലിം കുമാർ,എഴുത്തുകാരി ശാരദക്കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

25000 രൂപയും പ്രത്യേകം രൂപകല്പ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. നവംബർ ആദ്യവാരം ജേതാവിന് സമ്മാനിക്കും