സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ നടിയെ അപമാനിച്ചെന്ന് പരാതി: സനൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Spread the love

 

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ നടിയെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്കൗട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.

 

സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനൽകുമാറിൻ്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരെ നിരവധി പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ൽ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. നിലവിൽ സനൽകുമാർ അമേരിക്കയിലാണെന്നാണ് വിവരം.