video
play-sharp-fill

Saturday, May 17, 2025
HomeCrime'അവന്റെ നോട്ടം ശരിയല്ല' യുവാവിന്റെ ചെവി കടിച്ച് പറിച്ച് സാമൂഹിക വിരുദ്ധരുടെ ആക്രമണം

‘അവന്റെ നോട്ടം ശരിയല്ല’ യുവാവിന്റെ ചെവി കടിച്ച് പറിച്ച് സാമൂഹിക വിരുദ്ധരുടെ ആക്രമണം

Spread the love

 

തിരുവനന്തപുരം: കൂട്ടുക്കാരനെ കാണാൻ പോയ യുവാവിന്റെ നോട്ടം ശരിയല്ലെന്ന് ആരോപിച്ച് ചെവി കടിച്ച് പറിച്ച് സാമൂഹിക വിരുദ്ധർ.

മലയിൻകീഴ് ഗവ.ഐ.ടി.ഐ വിദ്യാർത്ഥി കാട്ടാക്കട അരുമാളൂർ ജയാ ഭവനില്‍ ജയകൃഷ്ണനെ (20)യാണ് തുറിച്ച്‌ നോത്തിയെന്നാരോപിച്ച്‌ ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മർദ്ദിച്ച്‌ വലതുചെവി കടിച്ച്‌ പറിച്ചെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച അണപ്പാട് – കുഴയ്ക്കാട് ബണ്ട് റോഡിലായിരുന്നു ആക്രമണം. കൂട്ടുകാരൻ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് അയാളെ അന്വേഷിച്ച്‌ പോവുകയായിരുന്ന ജയകൃഷ്ണനെയാണ് ആക്രമണത്തിന് ഇരയാക്കിയത്. സാമൂഹിക വിരുദ്ധരിൽ ഒരാള്‍ ജയകൃഷ്ണന്റെ ചെവി കടിച്ചു പറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെവി കടിച്ച് പറിച്ച് തൂങ്ങിക്കിടക്കുന്ന അവസ്ഥയായിലായിരുന്നു ഉണ്ടായിരുന്നത്. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും നെയ്യാറ്റിൻകര ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ചെവി തുന്നികെട്ടാൻ സാധിക്കാത്തതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിനു ശേഷം ബൈക്ക് എടുക്കാൻ പോയപ്പോൾ ബൈക്ക് പൂർണമായും തല്ലിതർക്കത്ത നിലയിലായിരുന്നു കാണാൻ സാധിച്ചത്.

ജയകൃഷ്ണൻ ബൈക്കിൽ പോവുന്ന സമയത്ത്  ആരെയോ നോക്കിയത് സംഘത്തിന് ഇഷ്ട്ടമായില്ല. ഇതേ തുടർന്നാണ്  ബൈക്ക്  തടഞ്ഞ് നിർത്തി ആക്രമിച്ചത്.ജയകൃഷ്ണൻ മലയിൻകീഴ് പൊലീസില്‍ നല്‍കിയ മൊഴിയില്‍  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments