
തിരുവല്ല: സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. സിനഡ് യോഗത്തിലാണു അധ്യക്ഷനെ തെരഞ്ഞെടുത്തത്. സാമുവൽ മാർ തിയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു.
വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും ചടങ്ങിൽ പങ്കെടുത്തു.
അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെ തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.