play-sharp-fill
ദുർഗന്ധം മൂലം നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി മാറിയ കഞ്ഞിക്കുഴിയിലെ സമുദ്ര ഫിഷറീസ് നഗരസഭ അടച്ചുപൂട്ടി; ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കി നഗരത്തിൽ പ്രവർത്തിക്കുന്നത് നിരവധി മീൻകടകൾ

കോട്ടയം: കഞ്ഞിക്കുഴിയിലെ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സമുദ്രാ മീൻകടയിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നതിന് തടയിട്ട് കോട്ടയം നഗരസഭ. ദുർഗന്ധം മൂലം വഴി നടക്കാനാകുന്നില്ല ന്നുള്ള പരാതിയിൻമേൽ സമുദ്ര മീൻകട അടച്ചുപൂട്ടി സീൽ ചെയ്തു.

ലൈസൻസിലെ മാനദണ്ഡങ്ങൾ ലംഘിച്ച് റോഡിലേക്ക് മലിനജലം ഒഴുക്കുന്നതായി സമുദ്ര ഫിഷറീസി നെതിരെ നഗരസഭയിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. പരാതിയെ തുടർന്ന് നഗരസഭ ഹെൽത്ത് വിഭാഗമാണ് മീൻകട അടച്ചുപൂട്ടിയത്.

സമുദ്ര മീൻ കടക്കെതിരെയുള്ള പരാതി അന്വേഷിച്ച് നടപടിയെടുക്കണമെന്ന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group