
തിരുവനന്തപുരം: 36 കോടി രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്ന ഓണക്കിറ്റ് വിതരണത്തിന് ആകെ ചെലവായത് 34.28 കോടി രൂപ. ഇതില്‍ 33.24 കോടി രൂപ തുണി സഞ്ചിയുള്‍പ്പെടെയുള്ള
സാധനങ്ങള്‍ക്കും 1.01 കോടി രൂപ പാക്കിംഗ്, ഗതാഗതം, കയറ്റിറക്ക് തുടങ്ങിയ ഇനങ്ങള്‍ക്കും ചെലവായെന്നാണ് കണക്കുകള്‍. 5,87,574 എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമ
സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും വയനാട് ദുരിതബാധ മേഖലയിലെ 1,390 കുടുംബങ്ങള്‍ക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ക്ഷേമസ്ഥാപനങ്ങളിലെ 32,756

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്തേവാസികള്‍ക്ക് നാലുപേര്‍ക്ക് ഒന്നെന്ന നിലയില്‍ 8,006 കിറ്റുകളും വിതരണം ചെയ്തു.
ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്,
പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഓണക്കിറ്റ് .