video
play-sharp-fill

Monday, May 19, 2025
HomeLocalKottayamസംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്: സംസ്ഥാന കായിക മേളയുടെ പേര് ...

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്: സംസ്ഥാന കായിക മേളയുടെ പേര് ‘സ്കൂൾ ഒളിമ്പിക്സ് എന്നാക്കി മാറ്റി

Spread the love

 

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു.
ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണ്.
സംസ്ഥാന കായിക മേളയുടെ പേര് മാറ്റി, ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ് .

സംസ്ഥാന കായികമേളയുടെ പേരിലുൾപ്പെടെ വലിയ മാറ്റങ്ങൾ വന്നു. പരിഷ്കരണത്തിലൂടെ കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം.

കഴിഞ്ഞ വർഷം തന്നെ വരും വർഷങ്ങളിൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു.

സംസ്ഥാന സ്‌കൂൾ കായിക മേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്.

ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്.

ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

സ്‌പോർട്‌സ് മേള – എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments