play-sharp-fill
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന നൃത്തശില്‍പം അവതരിപ്പിക്കാനൊരുങ്ങി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂള്‍ വിദ്യാർഥികള്‍.

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന നൃത്തശില്‍പം അവതരിപ്പിക്കാനൊരുങ്ങി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂള്‍ വിദ്യാർഥികള്‍.

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന നൃത്തശില്‍പം അവതരിപ്പിക്കാനൊരുങ്ങി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂള്‍ വിദ്യാർഥികള്‍.

സ്കൂള്‍ കലോല്‍സവം ജനുവരി നാലിന് രാവിലെ 10ന് പ്രധാനവേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്കൂള്‍ കലോത്സവത്തിനായി വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തില്‍ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറപ്പാക്കണമെന്നും കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും സംഘാടക സമിതി കണ്‍വീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മന്ത്രി പറഞ്ഞു.

ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗത ഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരവും വേദിയില്‍ അവതരിപ്പിക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

15000 കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് 10000 വിദ്യാർഥികള്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. സ്വർണക്കപ്പ് കാസർഗോഡ് നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിർത്തിയില്‍ പ്രവേശിക്കുമ്പോള്‍ പട്ടം സെൻ്റ് മേരീസ്‌ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നില്‍ അവർക്ക് സ്വീകരണം ഒരുക്കുമെന്നും തുടർന്ന് മന്ത്രി വ്യക്തമാക്കി.