play-sharp-fill
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്: കായികമേള നവംബർ 4 മുതൽ എറണാകുളത്ത്: സംസ്‌ഥാന ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കും

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്: കായികമേള നവംബർ 4 മുതൽ എറണാകുളത്ത്: സംസ്‌ഥാന ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തും സംസ്‌ഥാന ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കും.

കാ യിക മേള നവംബർ 4 മുതൽ 11
വരെ എറണാകുളത്താണ്. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിക്കു ന്ന കായിക മേളയുടെ ഉദ്ഘാടനം നവംബർ 4ന് അഞ്ചുമണിക്ക് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

17 സ്‌റ്റേഡിയങ്ങളിലായി മത്സരം പിറ്റേന്നു തുടങ്ങും. മുഖ്യവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് അത്ലറ്റിക്സ് മത്സര
ങ്ങൾ. 39 ഇനങ്ങ ളിൽ 24,000 കായിക പ്രതിഭകൾ മത്സരിക്കാനെത്തും. ഗൾഫിലെ കേരള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിലബസ് സ്കൂ‌ളുകളിൽ നിന്നുള്ള കുട്ടിക ളും ആദ്യമായി മത്സരിക്കാനെ ത്തുന്നുണ്ട്. സവിശേഷ പരിഗ ണന അർഹിക്കുന്ന കുട്ടികൾക്കുള്ള കായിക മേളയും ഇതിനൊപ്പം നടത്തും. 11ന് നാലുമണിക്ക് മഹാരാജാസ് കോളജ് ഗ്രൗ

ണ്ടിൽ സമാപന സമ്മേളന ത്തിൽ മുഖ്യാതിഥിയാവുന്ന മു ഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാ നിക്കും. മുഖ്യമന്ത്രിയുടെ ട്രോഫി ഇത്തവണയാണ് ആദ്യമായി നൽകുന്നത്.

സംസ്ഥാന കലോത്സവം ജനു വരി 4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 249 ഇനങ്ങളിലായി പതിനയ്യായിരത്തോളം കുട്ടികൾ
കലോത്സവത്തിൽ പങ്കെടുക്കും.

ഗോത്ര വിഭാഗക്കാരുടെ 5 നൃത്ത ഇനങ്ങൾ കൂടി മത്സര വിഭാഗ ത്തിലുൾപ്പെടുത്തിയതാണ് ഇത്തവണത്തെ സവിശേഷത. ശാസ്ത്ര-ഗണിതശാസ്ത്ര മേളയിൽ നവംബർ 15ന് റജി സ്ട്രേഷനാണ്. തുടർന്നുള്ള 3 ദി വസങ്ങളിലായി മത്സരങ്ങളും പ്രദർശനവും നടക്കും. 180 ഇന ങ്ങളിലായി പതിനായിരത്തോളം കുട്ടികളാണ് മത്സരിക്കാനെ ത്തുക.