സംസ്ഥാന പോലീസ് മേധാവി: യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടുന്നു.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.

യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്.

. മറ്റ് ഏഴ് സംസ്ഥാനങ്ങളില്‍ ഇൻ ചാർജ് ഡിജിപിമാരുണ്ട്. ഈ രീതിയും സർക്കാർ പരിശോധിക്കുന്നുണ്ട്. നിതിൻ അഗർവാള്‍, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്‌സിയുടെ അന്തിമപട്ടികയിലുളളത്. ഈ സാഹചര്യത്തിലാണ് കേരളം നിയമോപദേശം തേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പൊലീസ്

മേധാവിയെ തീരുമാനിക്കുന്നതിന് തിങ്കളാഴ്ച നിയമസഭായോഗം ചേരുന്നുവെന്ന വിവരം മുൻപുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ സാദ്ധ്യത തേടിയുളള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.