സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മൂന്നു മേഖലാ ഓഫീസുകൾ ആരംഭിക്കുന്നു: കോട്ടയത്തെ ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.

Spread the love

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മൂന്നു മേഖലാ ഓഫീസുകള് ആരംഭിക്കുന്നു.

video
play-sharp-fill

ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്‌എംഡിഎഫ്സി മേഖലാ ഓഫീസുകള് ആരംഭിക്കുന്നത്.

നിലവിലുള്ള നാല് മേഖലാ ഓഫീസുകള്ക്കു പുറമേയാണു മൂന്നു ഓഫീസുകള് തുറക്കുന്നത്. ആലപ്പുഴ ഓഫീസിന്റെ പ്രവര്ത്തനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. കോര്പറേഷന്റെ ഹെഡ് ഓഫീസ് കോഴിക്കോടിനു പുറമേ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്ഗോഡ് എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ പ്രവര്ത്തിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, ഇടുക്കി ജില്ലകളാണു കോട്ടയം മേഖലാ ഓഫീസിന്റെ പ്രവര്ത്തന പരിധി. മൂന്നു പുതിയ മേഖലാ ഓഫീസുകള് പ്രവര്ത്തനം ആരംഭിക്കുന്നതോടെ കോര്പറേഷന്റെ ശാഖകളുടെ എണ്ണം ഏഴായി മാറും. ഓരോ രണ്ട് ജില്ലകള്ക്കും ഒരു ഓഫീസ് എന്ന തോതില് സേവനം ഉപയോക്താക്കള്ക്ക് ലഭ്യമാകും. എംസി റോഡില് കോട്ടയം പുളിമൂട് ജംഗ്ഷനുസമീപം ബിഎസ്‌എന്എല് ഭവനിലാണ് കോട്ടയത്തെ ഓഫീസ് പ്രവര്ത്തിക്കുന്നത്.

കോട്ടയം ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഹോട്ടല് സീസര് പാലസില് നടക്കും. മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം നിര്വഹിക്കും. കെഎസ്‌എംഡിഎഫ്സി ചെയര്മാന് ഡോ. സ്റ്റീഫന് ജോര്ജ് അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാന്സിസ് ജോര്ജ്, ജോസ് കെ. മാണി എന്നിവര് മുഖ്യാതിഥികളായിരിക്കും.

തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, ആര്ച്ച്‌ബിഷപ് കുര്യാക്കോസ് മാര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കെ.എം. താഹ മൗലവി അല്ഹസനി, മുനിസിപ്പല് ചെയര്മാന് എം.പി. സന്തോഷ് കുമാര്, മാനേജിംഗ് ഡയറക്ടര് സി. അബ്ദുല് മുജീബ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് ജോയിന്റ് സെക്രട്ടറി എന്. സണ് ദേവ്, ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി വി. വിനോദ് കുമാര്, കെഎസ്‌എംഡിഎഫ്സി ഡയറക്ടര്മാരായ കെ.ടി. അബ്ദുറഹ്മാന്, ടി.പി. അബ്ദുല് അസീസ്, ടി.പി. അഷറഫ്, മാജിദ അബ്ദുല് മജീദ്, അന്നമ്മ രാജു, ജനറല് മാനേജര് ബി. ജയചന്ദ്രന് എന്നിവര് പ്രസംഗിക്കും.

കോര്പറേഷന്റെ നവീന വായ്പാ പദ്ധതികളായ വിദ്യാര്ഥികള്ക്കുള്ള ലാപ്ടോപ് പദ്ധതി, വിധവകള്ക്കായുള്ള സ്വയം തൊഴില് വായ്പാ പദ്ധതികളുടെ വിതരണവും നടക്കുമെന്ന് ചെയര്മാന് ഡോ. സ്റ്റീഫന് ജോര്ജ്, എംഡി സി. അബ്ദുള് മുജീബ് എന്നിവര് പറഞ്ഞു.