സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബുള്ളറ്റ് മോഷണം നടത്തുന്ന മൂന്നംഗസംഘം പിടിയില്‍.ആര്‍.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് OLX ലൂടെ വില്പന നടത്തുന്നതാണ് ഇവരുടെ രീതി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബുള്ളറ്റ് മോഷണം നടത്തുന്ന മൂന്നംഗസംഘം പിടിയില്‍.ആര്‍.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് OLX ലൂടെ വില്പന നടത്തുന്നതാണ് ഇവരുടെ രീതി.

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബുള്ളറ്റ് കവര്‍ച്ച നടത്തി വന്ന മൂന്നംഗസംഘം അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ പ്രതികളെ ആലപ്പുഴ മാരാരിക്കുളം പോലീസാണ് പിടികൂടിയത്.ഓരോ സ്ഥലങ്ങളിലും വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് ഇവര്‍ ബുള്ളറ്റ് മോഷണം നടത്തിവന്നത്.

മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് കവര്‍ച്ച പോയ കേസിലാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം കുട്ടിച്ചല്‍ സ്വദേശി സൗദ്, ഇയാളുടെ സഹോദരൻ സബിത്ത്, കരമന സ്വദേശി കാര്‍ത്തിക്ക് തുടങ്ങിയവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തില്‍ പ്രതികള്‍ അന്തര്‍ജില്ലാ ബുള്ളറ്റ് മോഷണം പതിവാക്കിയവരാണെന്നു പോലീസിന് വ്യക്തമായിമാരാരിക്കുളം കളിത്തട്ട് ഭാഗത്ത് വീട് OLX വഴി വീട് വാടകയ്ക്ക് എടുത്ത് താമസിച്ച്‌, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് എഴ് ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

ബൈക്കുകളുടെ യാഥാര്‍ത്ഥ ആര്‍സി ഉടമസ്ഥരുടെ ഫോണ്‍ നമ്ബര്‍, പരിവാഹൻ ഓണ്‍ലൈൻ സൈറ്റിലുടെ, മൊബൈല്‍ ഫോണ്‍ അപ്ഡേഷൻ നടത്തി മാറ്റും. എൻജിൻ ചെയ്സിസ് നമ്ബരിലും മാറ്റങ്ങള്‍ വരുത്തി, ആര്‍.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് OLX ലൂടെ വില്പന നടത്തുന്നതാണ് ഇവരുടെ രീതി.പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിട്ടില്‍ നിന്നും വ്യാജമായി ആര്‍.സി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു. പിടിയിലായവര്‍ എറണാകുളം മരട്, എറണാകുളം സെൻട്രല്‍, തിരുവനന്തപുരം പേട്ട, പൂജപ്പുര തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികണ്. പ്രതികള്‍ നിലവില്‍ 8 ഓളം ബുള്ളറ്റുകള്‍ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്

Tags :