സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം;മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും: ഓവറോൾ കിരീടത്തിലേക്ക് തിരുവനന്തപുരം. അത്ലറ്റിക്സില്‍ മലപ്പുറം മുന്നില്‍, വിട്ട് കൊടുക്കാതെ പാലക്കാട്.
കൊച്ചി: അത്ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും, 20 വെങ്കലവുമടക്കം 192 പോയിൻ്റുമായാണ് മലപ്പുറം മുന്നേറുന്നത്.
169 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്. 19 സ്വർണ്ണം, 12 വെളളി, 14 വെങ്കലം എന്നിവ നേടിയാണ് പാലക്കാട് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്.
60 പോയിൻ്റുമായി കോഴിക്കോട് ആണ് മൂന്നാമത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
59പോയിന്‍റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തേക്കിറങ്ങി.
സ്കൂളുകളില്‍ 66 പോയിന്‍റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂള്‍ മുന്നിലാണ്.
38 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
29 പോയിന്‍റുള്ള ജി എച്ച് എസ് എസ് കുട്ടമത്താണ് മൂന്നാമത്.
ഓവറോൾ പോയിൻ്റ് നിലയിൽ 1926 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 833 പോയിൻ്റുമായി തൃശ്ശൂരാണ്.
മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്, 759 പോയിൻ്റ്.
അത് ലറ്റിക്സ് ഇനങ്ങളിൽ 18 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
ഗെയിംസ് അക്വാട്ടിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.