
സംസ്‌ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്കായി 54,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തിലുള്ള പന്തലാണ് കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നത്.
കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്കായി 54,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തിലുള്ള പന്തലാണ് കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നത്.
42,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ സെന്‍ട്രലൈസ്‌ഡ് എയര്‍ കണ്ടീഷന്‍ സംവിധാനത്തോടെയാണ് സ്‌റ്റാളുകള്‍ അടങ്ങിയ പന്തല്‍ നിര്‍മിക്കുന്നത്. മേളയില്‍ 190 സ്‌റ്റാളുകള്‍ ഉണ്ടാകും. 8000 ചതുരശ്ര അടിവിസ്‌തീര്‍ണ്ണത്തിലുള്ള പന്തലില്‍ ചില്‍ഡ്രന്‍സ് ഏരിയ, ടെക്‌നോസ് സോണ്‍, സ്‌പോര്‍ട്‌സ് ഏരിയ എന്നിവയാണ് സജ്‌ജീകരിക്കുന്നത്.
4000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലുള്ള പന്തലില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ട് എന്നിവയുമാണ് സജ്‌ജീകരിക്കുന്നത്. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കാനാവുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആയിരം പേര്‍ക്ക് ഇരിപ്പിട സൗകര്യം, പന്തലിന് സമീപം 35 ശൗചാലയം, ജനറേറ്റര്‍ സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 12 മുതല്‍ പതിനെട്ട് വരെ കോഴിക്കോട് ബീച്ചിലാണ് സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് മേള. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.