അലക്സാണ്ടര്‍ എന്ന സ്റ്റൈലിഷ് അധോലോക രാജാവായി മമ്മൂട്ടി വീണ്ടും; സാമ്രാജ്യം റീ മാസ്റ്റര്‍ ട്രെയിലര്‍ പുറത്ത്; സെപ്റ്റംബർ 19 ന് വീണ്ടും തിയേറ്ററുകളില്‍

Spread the love

കൊച്ചി: അലക്സാണ്ടർ എന്ന സ്റ്റൈലിഷ് അധോലോക രാജാവായി മമ്മൂട്ടി വീണ്ടും പ്രേക്ഷകരിലേക്ക്.

ഫോർ കെ ഡോള്‍ബി അറ്റ്മോസ് പതിപ്പില്‍ എത്തുന്ന ചിത്രത്തിന്റെ റീ മാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത് വന്നിട്ടുണ്ട്.
മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച്‌ സെപ്തംബർ 19നാണ് സാമ്രാജ്യം വീണ്ടും തിയേറ്ററുകളില്‍ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നത്.

സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ച്‌ ശ്രദ്ധ നേടിയ സാമ്രാജ്യം ജോമോന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1990ല്‍ വൻ വിജയമായിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു സാമ്രാജ്യം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ 100 മുതല്‍ 200 ദിവസം വരെ ഓടുകയും മലയാള സിനിമയില്‍ മെഗാസ്റ്റാ‌ർ എന്ന നിലയില്‍ മമ്മൂട്ടിയുടെ പദവി ഉയരുകയും ചെയ്തു. ബെൻസ് ഉള്‍പ്പെടെയുള്ള ആഡംബര കാറുകളുടെ വിപുലമായ ഉപയോഗം, പ്രേക്ഷകരെ ആകർഷിക്കുകയും മലയാള സിനിമ അന്നു വരെ കണ്ടിട്ടില്ലാത്ത ശൈലിയും അവതരണവും വഴി മലയാള സിനിമയെ പുനർനിർവചിക്കുകയും ചെയ്തു.

മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് പുറമേ, മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ എന്നിവരുള്‍പ്പെടെ മികച്ച താരനിരകള്‍ സിനിമയിലുണ്ട്. പാട്ടുകള്‍ ഇല്ലാതെ ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നല്‍കിയ ചിത്രമെന്ന സവിശേഷതയും സാമ്രാജ്യത്തിനുണ്ട്.