സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസറായി ബി കൃഷ്ണകുമാർ ചുമതലയേറ്റു: കൃത്യമായ മുന്നൊരുക്കം ഭക്തർക്ക് സുഗമദർശനം സാധ്യമാക്കിയെന്നും തീർഥാടകരോട് വിവിധ ഭാഷകളില്‍ സംസാരിക്കാൻ പൊലീസുകാർക്ക് പരിശീലനം നല്‍കിയതായും കൃഷ്ണകുമാർ പറഞ്ഞു.

Spread the love

ശബരിമല : സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസറായി ബി കൃഷ്ണകുമാർ ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ക്രമീകരണം.

video
play-sharp-fill

റെയില്‍വേ പൊലീസ് സൂപ്രണ്ടായ കൃഷ്ണകുമാർ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ശബരിമലയില്‍ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക് സുഗമദർശനം

സാധ്യമാക്കിയെന്നും തീർഥാടരോട് വിവിധ ഭാഷകളില്‍ സംസാരിക്കാൻ പൊലീസുകാർക്ക് പരിശീലനം നല്‍കിയതായും കൃഷ്ണകുമാർ പറഞ്ഞു. സന്നിധാനത്ത് സ്പെഷല്‍ ഓഫീസറായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കൂടുതല്‍ സേവനമനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കൃഷ്ണകുമാർ.

സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായി ടി എൻ സജീവും ജോയിന്റ് സ്പെഷ്യല്‍ ഓഫീസറായി മാനന്തവാടി എഎസ്പി ഉമേഷ് ഗോയലും ചുമതലയേറ്റു.