കോട്ടയം സംക്രാന്തിയിലെ സംക്രമ വാണിഭം ഇന്ന്: മഴയെ അവഗണിച്ചും വൻ ജനക്കൂട്ടം

Spread the love

 

കോട്ടയം: കാലങ്ങളായി നടന്നു വരുന്ന പഴമയുടെ പ്രൗഡിയും പെരുമയും ഒത്തുചേരുന്ന സംക്രാന്തി സംക്രമ വാണിഭം ഇന്ന്. സംക്രാന്തി കവലയിലും പഴയ എം.സി.റോഡിലൂ മായാണ് വാണിഭം നടക്കുക.

ഗ്രാമ പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് സംക്രാന്തിയിലെ സംക്രമ വാണിഭം ..ഇതോടനുബന്ധിച്ച് സംക്രാന്തി വിളക്കമ്പലത്തിൽ കർക്കടക സംക്രമ ഉത്സവവും
നടക്കും.
കുട്ട, മുറം, തഴ പായ, മൺചട്ടികൾ, എന്നിവയ്ക്കു പുറമെ കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയുടെ വിത്തുകളും വിൽപനയ്ക്കെത്തും. ഫർണിച്ചർ വിൽപനയും ഇവിടെ പ്രധാനമാണ്.

സംക്രാന്തിയിൽ ഒരു ദിവസം മാത്രമാണ് കാര്യമായ കച്ചവടം നടക്കുക. ഫർണിച്ചർ വിൽപന ആഴ്ചകളോളം നീളും.
ഇന്നു രാവിലെ മുതൽ ആളുകൾ സംക്രാന്തിയിലെ വാണിഭ സ്ഥലത്തേക്ക് എത്തി തുടങ്ങും. സംക്രാന്തിയിലെ നാട്ടുകാർക്ക് ഒരുൽസവമാണ് സംക്രമ വാണിഭം. കോരി ചൊരിയുന്ന മഴയെ അവഗണിച്ച്ധാരാളം ആളുകൾ എത്തുന്നു എന്നതാണ് സംക്രമ വാണിഭത്തിന്റെ ആകർഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group