video
play-sharp-fill

സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നു; നിര്‍ജീവാവസ്ഥയില്‍ യൂത്ത് കോണ്‍ഗ്രസ്.

സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നു; നിര്‍ജീവാവസ്ഥയില്‍ യൂത്ത് കോണ്‍ഗ്രസ്.

Spread the love

 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നത് സംഘടനയെ നിര്‍ജീവമാക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണം.മെയ് 26ന് ശേഷം യൂത്ത് കോണ്‍ഗ്രസ് സമരങ്ങളോ പ്രക്ഷോഭങ്ങളോ സംഘടിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം.

 

 

 

 

 

പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ പ്രവര്‍ത്തിക്കേണ്ട സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ അഡ്ഹോക് കമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു.സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികളും ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥയാണ്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ സി.പി.ഐ.എമ്മും യുവജന സംഘടനകളും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമ്ബോള്‍ യൂത്ത് കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല.

 

 

 

 

 

 

മെയ് 26ന് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ജൂണില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച്‌ ജൂലൈയില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിലെ ഭരവാഹികള്‍ നിര്‍ജീവമായതിനൊപ്പം പുതിയ ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് പ്രവര്‍ത്തകരിലും അതൃപ്തി വളര്‍ത്തിയിട്ടുണ്ട്. അതേസമയം നടപടിക്രമങ്ങളുടെ ഭാഗമായ സൂക്ഷ്മ പരിശോധന മൂലമാണ് ഭാരവാഹി പ്രഖ്യാപനം നീളുന്നതെന്നാണ് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group