play-sharp-fill
‘ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ;ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം…നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി: എടാ പോടാ വിളിച്ചവര്‍ ഇനി ‘കൈ’ കുടക്കീഴില്‍; സന്ദീപ് ബിജെപിയുടെ സ്റ്റാര്‍ ടിവി പ്രതിനിധിയായിരിക്കെ, കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, ജ്യോതി കുമാര്‍ ചാമക്കാലയുമായി മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ചയില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭമാണ് പലരും കുത്തിപ്പൊക്കുന്നത്; എന്നാൽ, ഒരു എതിരാളി കുറഞ്ഞുപോയി എന്നതിൽ വിഷമമുണ്ടെന്ന് ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു

‘ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ;ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം…നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി: എടാ പോടാ വിളിച്ചവര്‍ ഇനി ‘കൈ’ കുടക്കീഴില്‍; സന്ദീപ് ബിജെപിയുടെ സ്റ്റാര്‍ ടിവി പ്രതിനിധിയായിരിക്കെ, കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, ജ്യോതി കുമാര്‍ ചാമക്കാലയുമായി മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ചയില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭമാണ് പലരും കുത്തിപ്പൊക്കുന്നത്; എന്നാൽ, ഒരു എതിരാളി കുറഞ്ഞുപോയി എന്നതിൽ വിഷമമുണ്ടെന്ന് ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു

തിരുവന്തപുരം: പായ മടക്കിക്കോളിന്‍…സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചു. സിപിഎമ്മിന് നിരാശ. അതെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് രണ്ടുനാള്‍ അവശേഷിക്കെ, കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വന്നതോടെ ട്രോളന്മാര്‍ക്ക് ചാകരയായി.

സന്ദീപ് ബിജെപിയുടെ സ്റ്റാര്‍ ടിവി പ്രതിനിധിയായിരിക്കെ, കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, ജ്യോതി കുമാര്‍ ചാമക്കാലയുമായി മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ചയില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭമാണ് പലരും കുത്തിപ്പൊക്കുന്നത്. വൈറലായ ചാനല്‍ വീഡിയോ തന്നെ കുത്തിപ്പൊക്കിയാണ് പരിഹാസം.

ചാനല്‍ സംവാദത്തിനിടെ ജ്യോതികുമാര്‍ ചാമക്കാല പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്നതാണ് തര്‍ക്കത്തിന് തീ കൊളുത്തിയത്. അവതാരകനായ മഞ്ജുഷിനോട് ജ്യോതികുമാറിനെ നിയന്തിക്കണമെന്ന് സന്ദീപ് ആവശ്യപ്പെടുന്നതാണ് സന്ദര്‍ഭം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭാഷണം ഇങ്ങനെ

സന്ദീപ്: മഞ്ജുഷേ, ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ…

ജ്യോതികുമാര്‍: തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ..ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം…നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി.

സന്ദീപ്: നീ സംസാരിക്ക് മര്യാദയ്ക്ക്,

ജ്യോതികുമാര്‍: ഞാനല്ല…എന്റെ ഊഴം കിട്ടുമ്ബോഴാണ് ഞാന്‍ സംസാരിക്കുന്നത്.

അല്ലല്ല….നിങ്ങള്‍ തമ്മിലുളള ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേണ്ട…എന്ന് അവതാരകന്‍ പറഞ്ഞത് കേള്‍ക്കാതെ വാഗ്വാദം തുടരുന്നു..

മര്യാദയ്ക്ക് സംസാരിക്ക്…

ഇവനാരാ…

നീയാരാ

ഇവനാരെടാ..

നീയാരെടെ

ഇവനാരാ…ചാനലില്‍ കയറിയിരുന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഫ്രോഡെന്ന് വിളിക്കാന്‍

നിങ്ങളാ നിയന്ത്രിക്കേണ്ടെത് മഞ്ജുഷേ

അല്ലല്ല സന്ദീപ് ആദ്യം നിങ്ങള്‍ മിണ്ടാതിരിക്കുക എന്ന് അവതാരകന്‍

‘ഒരു എതിരാളി കുറഞ്ഞുപോയെന്ന് വിഷമമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ പഠിച്ച്‌ പ്രതികരിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ചാനലുകളില്‍ ഏറ്റവും വൈറലായിട്ടുള്ള സംഭവമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്’, ചാമക്കാല സന്ദീപിന്റെ വരവിനോട് പ്രതികരിച്ചു.
നന്നായി കാര്യങ്ങള്‍ പഠിക്കുകയും , അവതരിപ്പിക്കുകയും, വേണ്ടി വന്നാല്‍ തന്നെ പോലെ തന്നെ പരിധിവിട്ട് സംസാരിക്കാനും ശേഷിയുള്ള ആളായിരുന്നു. ഒരു ഗോദയില്‍ പരസ്‌പരം മല്ലടിച്ചുകൊണ്ടിരുന്നവർ ഒന്നിച്ചപ്പോഴുള്ള ബുദ്ധിമുട്ട് ഇനി മാദ്ധ്യമങ്ങള്‍ക്കാണ്. ഞങ്ങളോടൊപ്പം സന്ദീപ് വന്നതില്‍ സന്തോഷമുണ്ടെന്നും ചാമക്കാല പ്രതികരിച്ചു.

ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് എത്തിയത്. വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്‌ടറിയായി ബിജെപി മാറി. അതില്‍ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോള്‍ ലിസ്‌റ്റില്‍ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.

അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയില്‍ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് തനിക്കിപ്പോള്‍. തന്നെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതില്‍ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.