video
play-sharp-fill

Saturday, May 17, 2025
Homeflashരോഗം പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ച ശേഷവും വിജയപുരത്തെ ചുമട്ട് തൊഴിലാളി കോട്ടയം മാർക്കറ്റിൽ എത്തി: പരിശോധനാ...

രോഗം പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ച ശേഷവും വിജയപുരത്തെ ചുമട്ട് തൊഴിലാളി കോട്ടയം മാർക്കറ്റിൽ എത്തി: പരിശോധനാ ഫലം കാത്തിരിക്കുന്നതിനിടെ കീഴുക്കുന്നിലെ കടയിലും കയറി; ചുമട്ട് തൊഴിലാളിയുടെ റൂട്ട്മാപ്പ് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ രോഗം സ്ഥീരീകരിച്ച വിജയപുരത്തെ ചുമട്ട് തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത്. 22 ന് പരിശോധനയ്ക്കായി സാമ്പിൾ ജില്ലാ ആശുപത്രിയിൽ നൽകിയ ശേഷവും രോഗി കോട്ടയം മാർക്കറ്റിൽ എത്തിയതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഇതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കളക്ടറേറ്റിനു സമീപത്ത് കീഴുക്കുന്നിലെ പലചരക്ക് കടയിൽ ഇയാൾ കയറിയതായും റൂട്ട് മാപ്പിൽ വ്യക്തമാകുന്നു.

14 മുതൽ 23 വരെയുള്ള ദിവസങ്ങളിലെ റൂട്ട്മാപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 14 മുതൽ 17 വരെ ഇയാൾ കോട്ടയം മാർക്കറ്റിൽ രാവിലെ ഒൻപത് മുതൽ അഞ്ചു വരെ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിനു ശേഷം വീടിനു സമീപം വൈകിട്ട് 05.30 മുതൽ 6.30 വരെ ചൂണ്ട ഇടാൻ പോയതായും വ്യക്തമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 ന് മോസ്‌കോയിലെ കടയിൽ മീൻ വലവാങ്ങുന്നതിനായി പോയിട്ടുണ്ട്. 11 ന് ഷൂക്കടയായ സ്വാതീ ഏജൻസീസിലും, 11.15 ന് കൊശമറ്റം കവലയിലെ പൗൾട്രി ഷോപ്പിലും എത്തിയ ഇയാൾ വൈകിട്ട് 5.30 മുതൽ 06.30 വരെ ചൂണ്ടയിടാനും പോയിട്ടുണ്ട്.

20 ന് പതിവ് പോലെ കോട്ടയം മാർക്കറ്റിൽ എത്തിയിട്ടുണ്ട്. തുടർന്നു ഉച്ചയ്ക്ക രണ്ടിനു കോട്ടയം മാർക്കറ്റിലെ ഉണ്ണി ട്രേഡേഴ്‌സിൽ പോയതായും റൂട്ട് മാപ്പ് പറയുന്നു. പതിവ് പോലെ തന്നെ വൈകിട്ട് അഞ്ചര മുതൽ ആറര വരെ വീടിനു സമീപത്ത് ചൂണ്ടയിടാനും ഇദ്ദേഹം പോയിട്ടുണ്ട്.

21 ന് കോട്ടയം നഗരത്തിൽ മാർക്കറ്റിനുള്ളിലെ ഏറ്റവും തിരക്കേറിയ തേങ്ങാക്കടയായ രാജേഷിന്റെ കടയിൽ ഇയാൾ രാവിലെ എട്ടു മുതൽ 08.10 വരെ ചിലവഴിച്ചിട്ടുണ്ട്.  എട്ട് പത്തു മുതൽ വൈകിട്ട് അഞ്ചു വരെ കോട്ടയം മാർക്കറ്റിനുള്ളിൽ ഇയാൾ ചിലവഴിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചര മുതൽ ആറര വരെ ചൂണ്ടയിടുന്നതിനായും ഇയാൾ പോയിട്ടുണ്ട്.

22 ന് ജനറൽ ആശുപത്രിയിൽ എത്തി സാമ്പിൾ നൽകിയ ചുമട്ടു തൊഴിലാളി ക്വാറന്റൈനിൽ കഴിയേണ്ടതിനു പകരം നേരെ പോയത് കോട്ടയം മാർക്കറ്റിലേയ്ക്കാണ്. ഇവവിടെ രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചര വരെ ഇയാൾ കഴിഞ്ഞു. തുടർന്ന് കോട്ടയം കളക്ടറേറ്റിനു സമീപം കീഴുകുന്ന് എന്ന കടയിലെ ഗ്രോസറി ഷോപ്പിൽ കയറുകയും ചെയ്തു. 23 ന് രോഗം സ്ഥീരീകരിച്ച ദിവസം പോലും ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങി എന്നാണ് വ്യക്തമാകുന്നത്. 10.30 ന് ഇയാൾ കോശമറ്റം കവലയിലെ ഇറച്ചിക്കടയിലേയ്ക്കു പോയി. ഇവിടെ നിന്നാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയിരിക്കുന്നത്.

ഇത്് ഗുരുതര വീഴ്ചയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments