കുട്ടികളുടെ പഠന പുരോഗതി അറിയാൻ ഇനി ‘സമ്പൂർണ പ്ലസ്’ മൊബൈല്‍ ആപ്;പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആപ്പ് പ്രകാശനം ചെയ്തു

Spread the love

തിരുവനന്തപുരം:സമ്പൂർണ പ്ലസ് ഇനി രക്ഷിതാക്കൾക്കും ലഭ്യമാകും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്‌കൂളുകള്‍ക്കായി സജ്ജമാക്കിയ ആപ്പ് ആണ് ‘സമ്പൂർണ പ്ലസ്.ഈ മൊബൈല്‍ ആപ് സൗകര്യം ഇനി മുതല്‍ രക്ഷകർത്താക്കള്‍ക്കും ലഭ്യമാകും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആപ്പ് പ്രകാശനം ചെയ്തു.

video
play-sharp-fill

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ വിവരശേഖരണം ‘സമ്പൂർണ’ ഓണ്‍ലൈൻ സ്‌കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലൂടെ നടത്തുന്നതിനും സ്‌ക്കൂള്‍ വിദ്യാർഥികളുടെ ഹാജർ, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ സമ്പൂർണ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങള്‍ ആപ്പിലൂടെ ഒരുക്കും.

 

‘സമ്പൂർണ പ്ലസ്’-ല്‍ കുട്ടികളുടെ ഹാജർനില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. സമ്പൂർണ ഓണ്‍ലൈണ്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂർണ പ്ലസ് മൊബൈല്‍ ആപ്പിലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമ്പൂർണ പ്ലസ് ഇൻസ്റ്റോള്‍ ചെയ്ത് പ്രഥമാധ്യാപകർക്കും, അധ്യാപകർക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും നിശ്ചിത റോള്‍ സെലക്‌ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂർണ പ്ലസ് ഉപയോഗിക്കുമ്ബോള്‍ മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച്‌ സൈൻ അപ് ചെയ്യണം. കുട്ടിയെ സ്‌കൂളില്‍ ചേർക്കുമ്പോള്‍ സമ്പൂർണയിലേക്ക് നല്‍കുന്ന രക്ഷിതാവിന്റെ മൊബൈല്‍ നമ്പരിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാല്‍ മൊബൈല്‍ നമ്പർ കൃത്യമായി സമ്പൂർണയില്‍ ഉള്‍പ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടാവുന്നതാണ്.

 

രക്ഷിതാവിനുള്ള ലോഗിനില്‍ യൂസർ നെയിമായി മൊബൈല്‍ നമ്പരും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്‌കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകർത്താവിനും അധ്യാപകർക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താം.

ഡിസംബറില്‍ നടന്ന ഒന്നു മുതല്‍ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ സമ്പൂർണ പ്ലസ്-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.