
സ്വന്തം ലേഖകൻ
പത്തനംതിട്ട: സാംബവ മഹാസഭ സംസ്ഥാന സമ്മേളനം ഫെബ്രുവരി 4 – ന് പത്തനംതിട്ട ടൗൺഹാളിൽ നടത്തും. രാവിലെ 10 – ന് സംസ്ഥാന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ ടി.സക്കീർ ഹുസൈൻ.കെ.കെ.രാജു ,കെ.കെ. സഹദേവൻ, വി.കെ.സുരേഷ് ബാബു, കെ.കെ.രാജൻ, ടി. അനിൽകുമാർ, കെ.വിജയപ്പൻ, കെ.കെ. കൃഷ്ണൻ കുട്ടി, കെ.സി.രാമചന്ദ്രൻ . പി.ആർ. കൃഷ്ണൻകുട്ടി,സി.സുഭാഷ്, കെ.കെ.ശശീന്ദ്രൻ, രാജൻ കെ.എം , സുജിൻ ദേവ്ജി,. കെ.കെ. കുമാരൻ, പി.കെ.വിജയൻ. കെ.കെ.ഭാസ്കരൻ,തുടങ്ങിയവർ പ്രസംഗിക്കും’
ഉച്ചകഴിഞ്ഞ് 2 – ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണവും പന്തളം മുനിസിപ്പൽ ചെയർപേഴ്സൺ സുശീലസന്തോഷ് നിർവഹിക്കും. തുടർന്ന് പൊതു ചർച്ച , മറുപടി. വൈകുന്നേരം 4-ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


