സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനത്ത് വിദ്യാർഥികൾക്കുള്ള ഗ്രാന്റുകൾ മുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്‌കൂൾ, കോളേജ് തലത്തിലുള്ള പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിവിധ ഗ്രാന്റുകളായി സർക്കാർ നൽകിയിരുന്ന സാമ്പത്തിക സഹായം മുടങ്ങി്.
ഓരോ മാസവും നൽകി വന്ന സാമ്പത്തിക സഹായവും വർഷത്തിൽ നൽകുന്ന ലംപ്‌സം ഗ്രാന്റുമാണ് മുടങ്ങിയത്. കഴിഞ്ഞ ജൂലൈ മുതൽ ഗ്രാന്റ് ലഭിക്കാതായതോടെ പരീക്ഷയ്ക്ക് പണമടയ്ക്കാൻ പോലും സാധിക്കാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. ഈ അധ്യയന വർഷത്തെ ലംപ്‌സം ഗ്രാന്റ് ഇതുവരേയും ലഭിച്ചിട്ടില്ല.
17 കോടി രൂപയാണ് സാമ്പത്തിക സഹായമായി സർക്കാർ നൽകാറ്. ഇതിന് പുറമെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിനത്തിൽ ചെലവാക്കിയ തുക ട്രഷറി തടഞ്ഞത്. നേരത്തെ 828 കോടിയായിരുന്നു ട്രഷറിയിലെ മാറാതെ തടഞ്ഞു വച്ചിരിക്കുന്ന തുക. എന്നാൽ ജനുവരി മാസമായതോടെ ഇതു 988.38 കോടിയായി ഉയർന്നു. മെയിന്റനൻസ് ഗ്രാന്റും ഇതിൽ ഉൾപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലേക്ക് കടന്നതോടെ ബിൽ മാറാതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ലൈഫ് പദ്ധതിക്കുള്ള സാമ്പത്തിക സഹായം മാത്രമാണ് ട്രഷറി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകുന്നത്. മരാമത്ത് ഉൾപ്പെടെ മറ്റെല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട