play-sharp-fill
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായത് ഒരു കോടി അമ്പത് ലക്ഷം രൂപ

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായത് ഒരു കോടി അമ്പത് ലക്ഷം രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായത് ഒരു കോടി അമ്പത് ലക്ഷം രൂപ.അച്ചടിക്കൂലി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ സാമൂഹിക പ്രചാരണങ്ങൾക്കായി ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെയാണിത്.മുഖ്യമന്ത്രിയുടെ ഓദ്യോഗിക വെബ്‌സൈറ്റിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും 2019-2020 വർഷത്തെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തിയാറായിരം രൂപയാണ് അനുവദിച്ചത്.ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. സി-ഡിറ്റ് ആവശ്യം പ്രകാരം ജീവനക്കാർക്കായി എൺപത് ലക്ഷം, ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, നെറ്റ്‌വർക്ക്, ഇന്റർനെറ്റ് അടക്കമുള്ള ആവശ്യങ്ങൾക്കായി ഏഴര ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.