മ്ലാവിനെ വെടിവെച്ച കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍

Spread the love

പാലോട്: മ്ലാവിനെ വെടിവെച്ച കേസില്‍ ഒളിവിലായിരുന്ന ഏഴംഗ സംഘത്തിലെ രണ്ട് പ്രതികള്‍ അറസ്റ്റിലായി. 2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മാരീസ് വനമേഖലയില്‍ നിന്നാണ് ഏഴംഗ സംഘം മ്ലാവിനെ വെടിവച്ചിട്ടത്.

 

അന്ന് കേസിലെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടിയിരുന്നു. രണ്ട് പേർ ഒളിവില്‍പോയി. ഒളിവിലായിരുന്ന കേസിലെ ഒന്നാം പ്രതി പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി ഉവൈസുദീൻ, പെരിങ്ങമ്മല കുണ്ടാളംകുഴി സ്വദേശി എല്‍. നന്ദു എന്നിവരെയാണ് റേഞ്ച് ഓഫിസർ എല്‍. സുധീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

 

കേസില്‍ പ്രതികളായ ഉവൈസുധീന്റെ മക്കളായ റാഷിദും റെനീസും നേരത്തെ പിടിയിലായിരുന്നു. ഇതേ സംഘത്തെ നേരത്തെ കേഴിയെ വെടിവച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇറച്ചി ശേഖരിച്ചു വില്‍പന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. സെക്ഷൻ ഓഫിസർ ജെ. സന്തോഷ്‌, ബീറ്റ് ഓഫിസർമാരായ മെല്‍വിൻ, വിഘനേഷ് എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.