
കോഴിക്കോട്: സ്കൂള്‍ സമയ മാറ്റത്തില്‍ സർക്കാരിന് മുന്നില്‍ ബദല്‍ നിർദ്ദേശം വച്ച് സമസ്ത.
സ്‌കൂള്‍ സമയം വൈകീട്ട് അര മണിക്കൂർ കൂടി നീട്ടുക.
ഓണം, ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനല്‍ അവധി കുറയ്‌ക്കുക, എന്നിങ്ങനെയുള്ള വിചിത്രമായ നിർദ്ദേശങ്ങളാണ് സമസ്ത മുന്നോട്ട് വച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍ കണക്കിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരമുണ്ടാകുമെന്ന മുന്നറിയിപ്പും സമസ്ത നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍ സമയം പരമാവധി നേരത്തെയാക്കിയാല്‍ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകൂടുമെന്നും പ്രൊഡക്ടിവിറ്റി വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് ഉച്ചയ്‌ക്ക് അവസാനിപ്പിക്കുന്ന തരത്തിലുള്ള സമയക്രമം പല സ്വകാര്യ സ്കൂളുകളും തെരഞ്ഞെടുക്കുന്നത്.
അതിനിടെയാണ് വൈകുന്നേരം കൂടുതല്‍ സമയം പഠിപ്പിക്കാനുള്ള സമസ്തയുടെ നിർദ്ദേശം.