video
play-sharp-fill

കാർഷിക നിയമം പിൻവലിച്ച നടപടി ; കർഷകരുടെ ശക്തമായ പോരാട്ട വിജയവും കെട്ടുറപ്പും: ജോസ് കെ മാണി

Spread the love


കോട്ടയം :
കേന്ദ്ര സർക്കാർ ഒരു വർഷം മുമ്പ് കൊണ്ടുവന്ന കാർഷിക നിയമം പിൻവലിച്ച നടപടി കർഷകരുടെ ശക്തമായ പോരാട്ടം വിജയവും കെട്ടുറപ്പും ആണ് എന്ന് കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി.
കോവിഡ് മൂലവും മാസങ്ങളായി ഇടവേളയില്ലാതെ പെയ്യുന്ന മഴയിലും കർഷകർ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്തു കർഷകരുടെ മുഴുവൻ കടങ്ങളും കേന്ദ്രസർക്കാർ എഴുതിത്തള്ളണമെന്ന കോട്ടയത്ത് പാർട്ടി ഓഫീസിൽ ചേർന്ന നിയോജക മണ്ഡലം പ്രസിഡണ്ടുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജോസ് കെ മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ലോപ്പസ് മാത്യു വിജി എം തോമസ് ജോസഫ് ചാമക്കാല ഫിലിപ്പ് കുഴികുളം പ്രദീപ് വലിയപറമ്പിൽ എ എം മാത്യു ലാലിച്ചൻ കുന്നിപ്പറമ്പിൽ അഡ്വ സാജൻ കുന്നത്ത് ജോസ് ഇടവഴിക്കൽ ജോയി ചെറുപുഷ്പം സിറിയക്ക് ചാഴികാടൻ,ജോജികുറത്തിയാടാൻ,ജോർജ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.