കോട്ടയത്ത് പണിമുടക്ക് പൂർണം: സമരക്കാർ വാഹനം തടഞ്ഞു;സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്; കടകൾ പൂർണമായി അടഞ്ഞു കിടക്കുന്നു.

Spread the love

കോട്ടയം : ദേശീയ പണിമുടക്ക് കോട്ടയത്ത് പൂർണം. സമരാനുകൂലികൾ കോട്ടയം നഗരത്തിൽ വാഹനങ്ങൾ തടഞ്ഞു. രാവിലെ 10 മണിയോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേരുത്വത്തിൽ പ്രകടനം തുടങ്ങുന്നതിന് മുൻപാണ് എം.സിറോഡിൽ വാഹനങ്ങൾ തടഞ്ഞത്.

സ്ഥലത്ത് പോലീസുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തിൽ പോലീസ് നോക്കി നിന്നു.കുറെ നേരം കഴിഞ്ഞാണ് പോലീസ് ഇടപെട്ടത്. എന്നിട്ടും വാഹനങ്ങൾ കടത്തിവിടാൻ വൈകി.

സമരക്കാർ പ്രകടനത്തിനിടെയും വാഹനങ്ങൾ തടയുന്നുണ്ടായിരുന്നു.
ഒന്നോ രണ്ടോ കെ എസ്.ആർ ടി സി മാത്രമാണ് സർവീസ് നടത്തിയത്. ഡയസ്നോൺ പ്രഖ്യപിച്ചിട്ടും കെ എസ് ആർടിസി ബസ് ഓടിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവാണ്.കടകൾ പൂർണമായി അടഞ്ഞു കിടക്കുന്നു.

പണിമുടക്കിൽ കെഎസആർടിസി ബസ് ഓടുമെന്ന് ഗതാഗത മന്ത്രിയും ഓടിയാൽ അപ്പോൾ കാണാമെന്ന് എൽഡിഎഫ് കൺവീനറും ഇന്നലെ പറഞ്ഞിരുന്നു.