video
play-sharp-fill

സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലുകൾ  പൊളിച്ചു നീക്കി, പിന്തിരിയാതെ  ശ്രീജിത്ത്

സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലുകൾ പൊളിച്ചു നീക്കി, പിന്തിരിയാതെ ശ്രീജിത്ത്

Spread the love

സ്വന്തംലേഖകന്‍

കോട്ടയം : സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചു നീക്കി. നഗരസഭയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തിന്‍െ സഹായത്തോടെ അര്‍ധ രാത്രിയിലായിരുന്നു നടപടി. കെ.എസ്.ആര്‍.ടി.സി എംപാനല്‍ സമരക്കാരുടെ പന്തല്‍ ഉള്‍പ്പടെ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ എല്ലാ പന്തലുകളും പൊളിച്ചു നീക്കി. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. പന്തല്‍ പൊളിക്കാന്‍ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ശ്രീജിത്തിനെ പിന്തുണക്കുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. എന്നാല്‍ ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തല്‍ പൊളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വര്‍ഷങ്ങളായി ഇവിടെ കുടില്‍കെട്ടി സമരം ചെയ്യുന്നവര്‍ സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്നതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്.