‘ ഉപ്പില്ല മധുരമില്ല മരുന്നുകൾ മാത്രം ആഹാരമായി, കരുത്തും സമാധാനവും കിട്ടാൻ പ്രാർത്ഥിച്ച ഒരു വർഷം’; കുറിപ്പുമായി സാമന്ത
സ്വന്തം ലേഖകൻ
പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് നടി സാമന്ത അറിയിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രോഗ നാളുകളിൽ താനനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനിടെ ശാകുന്തളം എന്ന ചിത്രവും അവർ പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് ഒരു വർഷം പിന്നിട്ട അവസരത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് താരം.
ഉപ്പും മധുരവുമില്ലാതെ മരുന്നുകള്‍ മാത്രമായിരുന്നു ആഹാരം. ഉള്‍വലിഞ്ഞു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയായ ദിനങ്ങളായിരുന്നു അത്. എന്നാല്‍ ഇന്ന് ജീവിതം മാറി എന്നാണ് സാമന്ത പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയില്‍ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രമാണ് സാമന്ത പങ്കുവച്ചത്. ”രോഗം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷമാകുന്നു. ന്യൂ നോര്‍മലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വര്‍ഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകള്‍. ഉപ്പില്ല മധുരമില്ല മരുന്നുകള്‍ ആഹാരമായി.”
”ഉള്‍വലിഞ്ഞു നില്‍ക്കാന്‍ നിര്‍ബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിര്‍ബന്ധകളില്‍ തന്നെയായി മാറി. ജീവിതത്തിന്റെ അര്‍ത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വര്‍ഷം. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതല്‍ രസകരമാക്കി.”
”സമ്മാനങ്ങള്‍ക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച വര്‍ഷം” എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു തന്റെ രോഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. ഗുണശേഖർ സംവിധാനം ചെയ്ത ശാകുന്തളമാണ് സാമന്തയുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം.