സമം സാംസ്‌കാരികോത്സവം സമാപനം നാളെ; സി.എം.എസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖിക
കോട്ടയം: സ്ത്രീസമത്വത്തിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പു നടപ്പാക്കുന്ന സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് നാളെ സമാപനം.
വൈകിട്ട് അഞ്ചിന് സി.എം.എസ്. കോളജിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പിയും എസ്. ശാരദക്കുട്ടിയും വിശിഷ്ടാതിഥികൾ ആയിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, ഹേമലത പ്രേം സാഗർ, അഡ്വ. ഷോൺ ജോർജ്, പിഎം. മാത്യൂ, രാജേഷ് വാളിപ്ലാക്കൽ, ഹൈമി ബോബി, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, നഗരസഭാ അധ്യക്ഷന്മാരായ ആന്റോ ജോസ് പടിഞ്ഞാറക്കര, സുഹറ അബ്ദുൾ ഖാദർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായരായ കെ.കെ. രഞ്ജിത്ത്, പ്രൊഫ. ടോമിച്ചൻ ജോസഫ്, എൻ. രാജു, മുകേഷ് കെ. മണി, സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി. മാത്യൂ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ അഭിലാഷ് ദിവാകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ എ.വി. റസൽ എന്നിവർ പ്രസംഗിക്കും.
രാവിലെ 11.15 മണിക്കു നടക്കുന്ന ലിംഗസമത്വവും തുടർവിദ്യാഭ്യാസവും എന്ന ചർച്ച സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി. മാത്യൂ നയിക്കും. സംസ്കാരിക സമ്മേളനത്തിനുശേഷം കോട്ടയം വനിതാസാഹിതി അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.