play-sharp-fill
എല്ലാ  ജില്ലകളിലും ഇനി  സമഗ്ര  ആംബുലൻസ്..

എല്ലാ ജില്ലകളിലും ഇനി സമഗ്ര ആംബുലൻസ്..

സ്വന്തംലേഖകൻ

കേരളമൊട്ടാകെ നടപ്പിലാക്കുന്ന സമഗ്ര ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമഗ്ര ആംബുലന്‍സ് സമ്പ്രദായം ഉടന്‍ യാഥാര്‍ത്ഥ്യമാകും.
ഇതിന്റെ ഭാഗമായി ആംബുലന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഫേസ്ബുക് പേജിലൂടെയാണ് സമഗ്ര ആംബുലൻസിനെ കുറിച്ചുള്ള വിവരം മന്ത്രി അറിയിച്ചത്.


മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളമൊട്ടാകെ നടപ്പിലാക്കുന്ന സമഗ്ര ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമഗ്ര ആംബുലന്‍സ് സമ്പ്രദായം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിന്റെ ഭാഗമായി ആംബുലന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

സംസ്ഥാനമൊട്ടാകെ ബന്ധിപ്പിക്കുന്ന ആംബുലന്‍സ് ശൃംഖലയ്ക്കാണ് ഇതിലൂടെ തുടക്കമാകുന്നത്. ഇതോടനൂബന്ധിച്ച് ഏകീകൃത കോള്‍ സെന്റര്‍, ജി.പി.എസ്. സംവിധാനമുള്ള ആംബുലന്‍സുകള്‍, പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യര്‍ എന്നിവരുമുണ്ടാകും. ഈ പദ്ധതിയുടെ എസ്.പി.വി. ആയ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഏകോപനത്തിലായിരിക്കും ഇത് യാഥാര്‍ത്ഥ്യമാകുക.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം പറ്റിയവര്‍ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ ട്രോമകെയര്‍ സമ്പ്രദായം ആരംഭിക്കുന്നത്. അപകടം നടന്ന് ആദ്യത്തെ മണിക്കൂറുകള്‍ (ഗോള്‍ഡന്‍ അവര്‍) ഏറെ പ്രധാനമാണ്. ഈ ഗോള്‍ഡനവറിനുള്ളില്‍ അപകടം പറ്റിയ ആളിനെ വിദഗ്ധ സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പല കാരണം കൊണ്ട് പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സ ലഭിക്കാന്‍ കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ട്രോമ കെയര്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരുന്നത്.

വിദേശ രാജ്യങ്ങളിലുള്ളതു പോലെയുള്ള മികച്ച ട്രോമകെയര്‍ സംവിധാനമാണ് ഇവിടേയും കൊണ്ടുവരാനുദ്ദേശിക്കുന്നത്. എല്ലാ ആശുപത്രികളേയും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇത് സാക്ഷാത്ക്കരിക്കുക. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.