കറിയില്‍ ഉപ്പ് കൂടിയെന്ന് കരുതി വിഷമിക്കണ്ട; ഒറ്റ മിനിറ്റിൽ ശരിയാക്കാം; പരീക്ഷിക്കാം ഈ പൊടിക്കൈകൾ

Spread the love

പാചകം ചെയ്ത് എത്ര ശീലമുണ്ടെന്ന് പറഞ്ഞാലും ഇടയ്ക്കൊക്കെ അടുക്കളയിൽ നമ്മളിൽ പലർക്കും പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഉപ്പ് കൂടിപ്പോകുന്നതും ഇത്തരത്തിൽ സംഭവിക്കുന്ന കാര്യമാണ്.

അതുപോലെ തന്നെ പുതിയൊരു വിഭവം പരീക്ഷിക്കുമ്പോഴോ തിരക്കിനിടയിൽ പാചകം ചെയ്യുമ്പോഴോ ചിലപ്പോളൊക്കെ ഭക്ഷണത്തിൽ ഉപ്പ് അധികമായി പോകാറുണ്ട്. ഉപ്പ് കൂടിയാൽ എത്ര രുചിയുളള ഭക്ഷണവും കഴിക്കാതെ പറ്റാതെയാകും. എന്നാൽ ഉപ്പ് കുറഞ്ഞാലോ രുചിയും ഉണ്ടാവില്ല. കറികളില്‍ ഉപ്പ് കൂടിപ്പോയാല്‍ അത് പാകത്തിനാക്കാൻ സഹായിക്കുന്ന ചില വിദ്യകള്‍ നോക്കാം.

1. ഫ്രഷ് ക്രീം, പാല്‍ അല്ലെങ്കില്‍ തൈര് ചേർത്തുകഴിഞ്ഞാല്‍ ഉപ്പ് കുറയ്‌ക്കാം. പക്ഷേ, ഇവ ചേരുന്ന കറികളില്‍ മാത്രം ഈ മാർഗം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.മൈദാമാവ് ചെറിയ ഉരുളകളാക്കി ഉപ്പ് കൂടിയ കറിയില്‍ ഇടണം. അല്‍പ്പനേരം കഴിഞ്ഞ് എടുത്ത് മാറ്റാം. കറി തയ്യാറാക്കിക്കഴിഞ്ഞ് തീ കെടുത്തിയ ശേഷം വേണം മൈദാമാവിടാൻ. അല്ലെങ്കില്‍ മാവ് കറിയുമായി ചേരാൻ സാദ്ധ്യതയുണ്ട്.

3.തുല്യമായ അളവില്‍ വിനാഗിരിയും പഞ്ചസാരയും ചേർക്കുന്നത് കറികളിലെ അമിതമായ ഉപ്പ് മാറ്രാൻ സഹായിക്കും.

4.സവാള അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ചെറിയ കഷ്‌ണങ്ങളാക്കി കറികളില്‍ ഇടുക. അല്‍പ്പം കഴിഞ്ഞ് ഇതെടുത്ത് മാറ്റാവുന്നതാണ്.