video
play-sharp-fill
ഏപ്രില്‍ 30ന് കൊല്ലും..! സല്‍മാന്‍ ഖാന്  വധഭീഷണിയുമായി ‘റോക്കി ഭായ്’..! അന്വേഷണം

ഏപ്രില്‍ 30ന് കൊല്ലും..! സല്‍മാന്‍ ഖാന് വധഭീഷണിയുമായി ‘റോക്കി ഭായ്’..! അന്വേഷണം

സ്വന്തം ലേഖകൻ

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക് സ്വദേശിയായ റോക്കി ഭായി എന്ന ആളാണ് വധഭീഷണി മുഴക്കിയതെന്നാണ് വിവരം. ഈ വരുന്ന ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ തീര്‍ത്തുകളയുമെന്നാണ് ഭീഷണി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുന്‍പ് പല തവണ സല്‍മാന്‍ ഖാനെതിരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സല്‍മാന്‍ ഖാനേയും പിതാവ് സലീം ഖാനേയും വധിക്കുമെന്ന് കാണിച്ച് കത്ത് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നായിരുന്നു കത്ത് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവുമാണ് ഇതിന് പിന്നിലെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, സല്‍മാന്‍ ഖാന്റേതായി പത്താനാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് താരം എത്തിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ആയിരം കോടിയില്‍ അധികം കളക്ട് ചെയ്തിരുന്നു. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാമായിരുന്നു വില്ലന്‍ വേഷം കൈകാര്യം ചെയ്തത്.