video
play-sharp-fill
നീണ്ട പത്ത് വർഷത്തെ പ്രണയബന്ധം വിവാഹം വരെ എത്തിയപ്പോൾ മുടങ്ങിപ്പോയത് ആ നടിയുമായുളള ബന്ധം കാരണം : വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ

നീണ്ട പത്ത് വർഷത്തെ പ്രണയബന്ധം വിവാഹം വരെ എത്തിയപ്പോൾ മുടങ്ങിപ്പോയത് ആ നടിയുമായുളള ബന്ധം കാരണം : വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ

സ്വന്തം ലേഖകൻ

കൊച്ചി : എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സൽമാൻഖാൻ. സൽമാൻ ഖാനിന്റെ വിവാഹത്തെ കുറിച്ചുള്ള ബോളിവുഡിലെ ചർച്ചകൾക്ക് അന്ത്യമില്ല എന്നതും ഒരു വസ്തുതയാണ്.

ഐശ്വര്യറായ്, കത്രീന കെയ്ഫ് തുടങ്ങി ബോളിവുഡിനെ മുൻനിര താരങ്ങളെയും ബന്ധപ്പെടുത്തി ഗോസിപ്പുകൾ നിറഞ്ഞ് നിന്നിരുന്നു. താരത്തിന്റെ പല പ്രണയങ്ങളും തകർന്നിട്ടുണ്ടെങ്കിലും വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു സൽമാൻഖാന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ട പത്തു വർഷത്തെ പ്രണയമായിരുന്നു സൽമാൻ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിൽ. വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

സൽമാൻ ഖാന്റെ ഈ പ്രണയ തകർച്ച ഇന്നും ഏറെ ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബോളിവുഡിൽ സംസാര വിഷയമാണ്. അതിനു കാരണം താരം ഇതുവരെ വിവാഹം ചെയ്തിട്ടില്ല എന്നതാണ്.

പത്തു വർഷം നീണ്ട പ്രണയത്തിന് ശേഷം സൽമാനും സംഗീതയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തിരുന്നു.

എന്നാൽ തന്റെ സുഹൃത്ത് സോമി അലിയുമായി സൽമാൻ ഖാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ആ ദീർഘനാൾ നീണ്ട പ്രണയത്തിന് വിരാമം ഇട്ടത്.

സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചിരുന്നു.എന്നാൽ ആ ബന്ധം അധികം നീണ്ടുപോവുകയും ചെയ്തില്ല. 2010ൽ ഇരുവരും വിവാഹമോചിതരായി.

Tags :