
കുമരകം : ആസ്വാദക മനസിൽ തേൻ മഴ പെയ്യിക്കാൻ സലിൻ ചാദരി ഗാനങ്ങളുടെ ആലാപനം കുമരകം കലാഭവൻ്റെ
ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.കലാ -സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സലീലം ശ്രുതിസാഗരം പാട്ട്കൂട്ടം
ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. സംഗീത ലോകത്തെ മാന്ത്രിക സ്പർശം കൊണ്ട് സമ്പന്നമാക്കിയ സംഗീത സംവിധായകൻ
സലിൽ ചൗധരിയുടെ സ്മരണാർത്ഥം നടത്തുന്ന പാട്ടുകൂട്ടം സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ കുമാരി ഹരിനന്ദന ബി ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുത്ത അരുൺ കെ ശശീന്ദ്രനെ (ഗായകൻ) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ.വി ബിന്ദു പാട്ട്കൂട്ടത്തിൽ ആദരിക്കും.
സലിൽ ചൗധരി
സംഗീതം നൽകിയ സിനിമയിലെ ഗാനങ്ങൾ കലാഭവൻ
സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന്
ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണെന്ന് കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും
സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു.