‘അയ്യപ്പന്റെ സ്വര്‍ണം കട്ടവന്മാര്‍ എന്റെ ബാലണ്‍ ഡി ഓര്‍ തട്ടിയെടുക്കില്ലേ’; മെസി കേരളത്തില്‍ വരാത്തതിന് സർക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ച്‌ നടൻ സലീം കുമാർ

Spread the love

കൊച്ചി: സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ച്‌ നടൻ സലീം കുമാർ.

video
play-sharp-fill

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദർശിച്ച ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ എത്താതിരുന്നതിന്റെ കാരണം തന്റെ സ്വർണപ്പന്ത് പോകുമെന്ന് കരുതിയാണെന്ന് സലീം കുമാർ പറഞ്ഞു.

പറവൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സലീം കുമാർ സദസിനെ ചിരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശൻ, വിഎം സുധീരൻ, ഹൈബി ഈഡൻ എന്നീ നേതാക്കള്‍ ഈ സമയത്ത് സദസിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നമ്മുടെ കായികമന്ത്രിയുടെ പേരിലുള്ള തള്ള് നിങ്ങളൊക്കെ കേട്ടുകാണും. ‘മെസി വരും കേട്ടോ’. മെസി കലൂർ സ്‌റ്റേഡിയത്തില്‍ വന്ന് കൈരളി ടിവിയില്‍ കോമഡി ഷോ അവതരിപ്പിക്കും. അവിടെ പണിയുന്നു, ഇവിടെ പണിയുന്നു.

എന്നാല്‍ മെസി ഇവിടെ ആന്ധ്രാപ്രദേശ്, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വന്നു. അപ്പോള്‍ ഞാൻ മെസിയോട് ചോദിച്ചു, മെസി എന്താണ് ഞങ്ങളുടെ കേരളത്തിലേക്ക് വരാത്തത്? അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ചേട്ടാ..വേറൊന്നും വിചാരിക്കരുത്.

കേരളത്തിലുള്ളവരോട് എനിക്ക് ഒരു ദേഷ്യവുമില്ല. എനിക്ക് എട്ട് ബാലണ്‍ ഡി ഓർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അത് എട്ടും സ്വർണപ്പന്തുകളാണ്. അയ്യപ്പസ്വാമിയുടെ സ്വർണം കട്ടൻ ഇവന്മാർ എന്റെ ബാലണ്‍ ഡി ഓർ പുരസ്‌കാരം വെറുവയ്ക്കുമോ എന്ന് ചേട്ടന് തോന്നുന്നുണ്ടോ? അങ്ങനെയൊക്കെ ചെയ്യാൻ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് ചേട്ടാ.’- സലീം കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.