video
play-sharp-fill

Thursday, May 22, 2025
HomeCinemaഞാന്‍ അഞ്ചാം ക്ലാസ് വരെ മുസ്ലിമായിരുന്നു, പിന്നെ ഹിന്ദുവായി ; തന്റെ പേരിനെ കുറിച്ച് നടൻ...

ഞാന്‍ അഞ്ചാം ക്ലാസ് വരെ മുസ്ലിമായിരുന്നു, പിന്നെ ഹിന്ദുവായി ; തന്റെ പേരിനെ കുറിച്ച് നടൻ സലിം കുമാര്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാളികളെ സലിംകുമാറിനെപ്പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരുനടനുണ്ടാകില്ല. തന്മയത്വത്തോടെ ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കാൻ സലിംകുമാറിനെ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ. ഇപ്പോഴിതാ സലിം കുമാര്‍ എന്ന പേര് തനിക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് പറയുകയാണ് താരം.

ഈ പേരുള്ളതു കൊണ്ട് അഞ്ചാം ക്ലാസ് വരെ താന്‍ മുസ്ലിം ആയാണ് അറിയപ്പെട്ടതെന്നും അതിന് ശേഷം ഹിന്ദുവായെന്നും സലീം കുമാര്‍ പറയുന്നു.ഒരുഅഭിമുഖത്തിലാണ് സലിം കുമാര്‍ തന്റെ പേരിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലിം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

‘സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി.

സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലിം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായ ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി. അങ്ങനെയാണ് എനിക്ക് സലിം എന്ന പേര് ഇടുന്നത്.

പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലിം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലിം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലിം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല.

അങ്ങനെ അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലിമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി- സലിം കുമാര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments