play-sharp-fill
പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി സലീം ഗോപാല്‍ ചുമതലയേറ്റു

പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി സലീം ഗോപാല്‍ ചുമതലയേറ്റു

സ്വന്തം ലേഖകന്‍പഞ്ചായത്ത് വകുപ്പില്‍ ഭരണ വിഭാഗം ജോയിന്റ് ഡയറക്ടറായി സലിം ഗോപാല്‍ തിരുവനന്തപുരത്ത് ചുമതലയേറ്റു. കോട്ടയം ജില്ലയുടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹം, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുക്കളെയും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കുന്നതിനു നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാണ്‌ കോട്ടയം. സലീം ഗോപാല്‍ കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയുമാണ്.