
25,000 രൂപ കൈക്കൂലി വാങ്ങിയ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും ചുമത്തി വിജിലൻസ് കോടതി
വയനാട്: കൈക്കൂലി കേസ്സിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. സുൽത്താൻ ബത്തേരിയിൽ മുൻ സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബിനെയാണ് 7 വർഷം തടവിനും 1,00,000 രൂപ പിഴയും ചുമത്തി തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.
2015 ജനുവരി ഏഴാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം. സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് സ്ഥാപന ഉടമ വിവരം വിജിലൻസിൽ അറിയിച്ചു. കൈക്കൂലി വാങ്ങവെ സെയിൽസ് ടാക്സ് ഓഫീസറെ വയനാട് വിജിലൻസ് യുണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0