ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് യൂണിയനുകൾ ; പത്തുമാസത്തിനിടെ ആദ്യമായി കെ.എസ് ആർ ടിസിയിൽ ശമ്പളം മുടങ്ങി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സാമ്പത്തികപ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. സര്‍ക്കാര്‍ അടിയന്തരസഹായമായി അനുവദിച്ച 1000 കോടി രൂപയും തീരാറായതോടെ കോര്‍പറേഷന്‍ സ്തംഭനത്തിലേക്ക്.
കാല്‍നൂറ്റാണ്ടിനുശേഷം, കഴിഞ്ഞമാസം സ്വന്തം വരുമാനത്തില്‍നിന്നു ശമ്ബളം നല്‍കിയ കോര്‍പറേഷനില്‍ 10 മാസങ്ങള്‍ക്കുശേഷം വീണ്ടും മാസാവസാനദിനത്തിലെ ശമ്പളം മുടങ്ങി. ടോമിന്‍ ജെ. തച്ചങ്കരി സി.എം.ഡിയായിരിക്കേ, കഴിഞ്ഞ 10 മാസവും ഒടുവിലത്തെ പ്രവൃത്തിദിനത്തില്‍ ശേളം കൃത്യമായി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുമതലയേല്‍ക്കുമ്പോള്‍ സര്‍ക്കാരിനു മുന്നില്‍ തച്ചങ്കരി മുന്നോട്ടുവച്ച പ്രധാന ഉപാധിയും ജീവനക്കാര്‍ക്കു ശമ്പളം കൃത്യമായി നല്‍കണമെന്നതായിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, തച്ചങ്കരിയെ തെറിപ്പിച്ച ഭരണപക്ഷ തൊഴിലാളി യൂണിയനുകള്‍ ജീവനക്കാര്‍ക്കു നല്‍കിയ ഉറപ്പും ശമ്പളം മുടങ്ങില്ലെന്നതായിരുന്നു. അതാണിപ്പോള്‍ തെറ്റിയത്.
ജനുവരി വരെ സ്വന്തം അക്കൗണ്ടില്‍നിന്നു ശമ്പളം നല്‍കിയ കോര്‍പറേഷന്‍, ഫെബ്രുവരിയില്‍ ശമ്പളം മുടങ്ങുമെന്നായതോടെ സര്‍ക്കാരിനോട് 50 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടു. എന്നാല്‍, കടുത്ത അതൃപ്തിയറിയിച്ച ധനവകുപ്പ് 20 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
ബാക്കിത്തുക കണ്ടെത്താനാവാതെയാണ് ഇന്നലെ ശമ്പളം മുടങ്ങിയത്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കാന്‍ പ്രതിമാസം 90 കോടി രൂപയാണു വേണ്ടത്.
വരുമാനം കുത്തനെ ഇടിഞ്ഞതോടെ, സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. ശമ്പളത്തിനു പുറമേ, നിര്‍ബന്ധമായും അടയ്ക്കേണ്ട പ്രഫഷണല്‍ ടാക്സ് (അഞ്ചുകോടി) എന്‍.ഡി.ആര്‍, പി.എഫ്, എല്‍.ഐ.സി (12.5 കോടി) പെന്‍ഷന്‍ പ്രോസസിങ്ങിനുള്ള നാലുകോടി എന്നിവയും കുടിശികയാണ്. സ്പെയര്‍ പാര്‍ട്സ് വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും മാസംതോറും കുറേശ്ശെയായി നല്‍കിക്കൊണ്ടിരുന്ന തുകയും മുടങ്ങി. കുടിശിക കൂടിയതോടെ ഇന്ധനവും കിട്ടാതാകും. 50 ലക്ഷം മുതല്‍ ഒരുകോടി രൂപയുടെ വരെ വരുമാനക്കുറവാണ് ഇപ്പോള്‍ പ്രതിദിനമുണ്ടാകുന്നത്.
അദര്‍ ഡ്യൂട്ടി പുനഃസ്ഥാപിച്ചതോടെ ഓപ്പറേറ്റിങ് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കൂട്ടസ്ഥാനക്കയറ്റം നല്‍കിയതുമൂലം ചെലവ് വര്‍ധിച്ചു. യൂണിയന്‍ നേതാക്കളുടെ സുഖജീവിതത്തിനായുള്ള തസ്തികകളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടതു ‘മംഗളം’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
*** എംപാനലുകാര്‍ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ഔദാ്യേഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് അനൂകൂല നിലപാടുണ്ടാകാത്ത പശ്ചാത്തലത്തിലാണ് വിലാപയാത്ര നടത്തിയത്. കഴിഞ്ഞദിവസം ക്ലിഫ് ഹൗസ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇടപെട്ട് എംപാനലുകാരെ പിന്തിരിപ്പിക്കുകയും അടുത്ത ദിവസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വിലാപയാത്ര നടത്തിയത്.