play-sharp-fill
സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന ഇല്ല; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎന്‍എ; മാര്‍ച്ച്‌ ആറിന് സൂചന പണിമുടക്ക്

സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന ഇല്ല; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎന്‍എ; മാര്‍ച്ച്‌ ആറിന് സൂചന പണിമുടക്ക്

സ്വന്തം ലേഖിക

കൊച്ചി: പുതുക്കിയ ശമ്പള വര്‍ധന നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎന്‍എ.


എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. മാര്‍ച്ച്‌ 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ല്‍ സമാനതകളില്ലാത്ത സമരത്തിനൊടുവില്‍ നഴ്സുമാര്‍ നേടിയെടുത്ത ശമ്പള പരിഷ്കരണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.

നാല് വര്‍ഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂര്‍ണ്ണമായി നടപ്പിലാകുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎന്‍എ ഒരുങ്ങുന്നത്.

പുതിയ മിനിമം വേജ് ഉടന്‍ പ്രഖ്യാപിക്കുക, ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക, കരാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.

പത്തടിപ്പാലത്ത് നിന്നും ഇടപ്പള്ളി വരെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.