സാലറി ചലഞ്ചിൽ ശമ്പളം നൽകില്ലെന്ന് പറഞ്ഞ പിഎസ്‌സി ജീവനക്കാരന് ക്രൂര മർദ്ദനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാലറി ചലഞ്ചിൽ നോ പറഞ്ഞ ജീവനക്കാരെ ഇടതു പക്ഷ സംഘടനാനുകൂലികൾ മർദിച്ചെന്ന് പരാതി. പി എസ് സി ഓഫീസിലാണ് സംഭവം. അതേസമയം ആരോപണം കള്ളമാണെന്ന് ഇടതു അനുകൂല സംഘടന നേതാക്കൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സാലറി ചലഞ്ചിന് നോ പറഞ്ഞ് അത് എഴുതി നൽകിയ പി എസ് സി ഓഫീസിലെ റെക്കോർഡ്‌സ് വിഭാഗം ജീവനക്കാരൻ സജീവനാണ് മർദനമേറ്റത്. കുറേയധികം ആളുകൾ ഒരുമിച്ച് ആക്രമിച്ചെന്നാണ് പരാതി. മർദനമേറ്റതിനെത്തുടർന്ന് സജീവനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഇടതു സംഘടന യൂണിയൻ നേതാക്കൾ രംഗത്തെത്തി. ഇരുകൂട്ടരും കന്റോൺമെൻറ് സ്റ്റേഷനിൽ പരാതി നൽകി.
Third Eye News Live
0