play-sharp-fill
സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കത്തയച്ചത്.


നേരത്തേ, സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ വിവിധ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചത്.

ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് ഹൈ്‌ക്കോടതി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നത്.

എന്നാല്‍ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല. നേരത്തേ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവ് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെയും മറ്റ് ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.