സാലറി ചലഞ്ച് ; ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂർ ദേവസ്വം ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. മുഖ്യമന്ത്രി സാലറി ചലഞ്ചിൽ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാൽ അതിന്റെ പേരിൽ നിർബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചു.