video
play-sharp-fill

സാലറി ചലഞ്ച് ; ജീവനക്കാരെ ഞെക്കിപിഴിഞ്ഞ് പിരിച്ചെടുത്ത 132 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാതെ കെഎസ്ഇബി

സാലറി ചലഞ്ച് ; ജീവനക്കാരെ ഞെക്കിപിഴിഞ്ഞ് പിരിച്ചെടുത്ത 132 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാതെ കെഎസ്ഇബി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി കെഎസ്ഇബി ജീവനക്കാരിൽ നിന്നും സാലറി ചാലഞ്ച് വഴി സമാഹരിച്ച തുക ഉടൻ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബോർഡിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം വാസ്തവമാണ്. പണം ഉടൻ നൽകുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി .

പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ പിരിച്ച സാലറി ചാലഞ്ച് തുക സർക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടി വിവാദമായിരുന്നു . ജീവനക്കാരിൽ നിന്ന് പിരിച്ച 132 കോടി രൂപ ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല . അതേസമയം ഒറ്റത്തുകയായി നൽകാൻ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടൻ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group