ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് സർക്കാർ അവസാനിപ്പിക്കുക : ജോഷി ഫിലിപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: സർക്കാർ ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ഡി സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ നിന്നും പിൻമാറുവാനുള്ള അവസരം സ്പാർക്ക് – ൽ നൽകാത്തത് അവകാശ നിഷേധത്തിന് തുല്യമാണ്. സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കളക്‌ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണ്ണ പരാജയമായി മറിയെന്നും സർക്കാരിന് വിവാദ വിഷയങ്ങൾ സജീവമാക്കി നിലനിർത്തുവാൻ മാത്രമാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.മോഹനചന്ദ്രൻ , കെ.എ. മാത്യു , ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ് , റ്റി.കെ. ജയപ്രകാശ് , പി.വി. അജയൻ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം.ജോസഫ് , റോജൻ മാത്യു , ഷീജബീവി പി എച്ച് , ബെന്നി ജോർജ് എന്നിവർ പ്രസംഗിച്ചു . ജില്ലാ ഭാരവാഹികളായ കണ്ണൻ ആൻഡ്രൂസ് , ത്രേസ്യാമ്മ മാത്യു , സഞ്ജയ് എസ് നായർ , ജെ ജോബിൻസൺ , അനൂപ് പ്രാപ്പുഴ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി .