വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി ലഭിക്കില്ല ; ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ ; ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് നിയമം ബാധകം

Spread the love

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്.

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക. ജൂലൈ ഒന്ന് മുതൽ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്കാണ് ഈ സൗകര്യം. ബാങ്ക് അക്കൗണ്ടുകൾ വഴിയോ, ഡിജിറ്റൽ വാലറ്റുകളിലൂടെയോ ശമ്പളം നൽകാവുന്നതാണ്. നിലവിൽ അംഗീകൃത ഡിജിറ്റൽ വാലറ്റ് സൗകര്യം ലഭിക്കുന്ന നിരവധി ആപ്പുക്കുകൾ രാജ്യത്ത് ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പിലെ സാലറി ഐക്കൺ ഓപ്ഷൻ വഴിയാണ് ശമ്പളം നൽകേണ്ടത്. തൊഴിലാളികൾക്ക് മുൻകൂർ ശമ്പളം കൈമാറാനും അഡ്വാൻസ് പേയ്‌മെൻറ് നൽകാനും ഇത്തരം അപ്പുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരിക്കണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. റിക്രൂട്ട്‌മെൻറ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ പരാതികൾ പരിഹരിക്കുന്നതിനുമായി ‘മുസാനിദ്’ പ്ലാറ്റ്‌ഫോം സംവിധാനവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.