സൂപ്പർ ഹെൽത്തി പ്രോട്ടീൻ സാലഡാണോ വേണ്ടത്? എങ്കില്‍ ഇത് ട്രൈ ചെയ്യൂ; ഗ്രീക്ക് സാലഡ് ഇനി എളുപ്പത്തിൽ ഉണ്ടാക്കാം!

Spread the love

ആരോഗ്യകരമായ ശരീരത്തിന് സമീകൃതമായ ആഹാരശീലങ്ങൾ അനിവാര്യമാണ്. അതിന്റെ ഭാഗമായി സാലഡുകൾ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

എന്നാല്‍ എല്ലായ്പ്പോഴും ഒരേ രുചിയിലുള്ള സാലഡുകൾ കഴിച്ചു മടുത്തോ? എന്നാൽ ഈ ഐറ്റം ഒന്ന് ട്രൈ ചെയ്തു നോക്കൂ. തക്കാളി, വെള്ളരി, സവാള എന്നിവയാണ് ഇതിലെ പ്രധാന പച്ചക്കറികള്‍, ഇവ ഓരോന്നും ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാൽ സമൃദ്ധമാണ്. കൂടാതെ, ഇവ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയും.

ഗ്രീക്ക് സലാഡ് റെസിപ്പി ഇതാ:
ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. സവാള – 1 എണ്ണം
2. വെള്ളരി (കുക്കുമ്ബർ) – 1 എണ്ണം
3. മണിതക്കാളി (ചെറി ടൊമാറ്റോ) – 6 എണ്ണം
4. ഒലിവ് പഴങ്ങള്‍ – 6 എണ്ണം
5. ഒലിവ് ഓയില്‍ – 1 ടീസ്പൂണ്‍
6. പനീർ – 3 ടേബിള്‍ സ്പൂണ്‍
7. നാരങ്ങാനീര് – ആവശ്യത്തിന്
8. ഉപ്പ് – ആവശ്യത്തിന്
9. ഒറിഗാനോ – ആവശ്യത്തിന്
10. മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
1. സവാളയും വെള്ളരിയും ചെറിയ കഷ്ണങ്ങളായി മുറിക്കാം. മണിതക്കാളികള്‍ അരിഞ്ഞ് വേവിച്ചെടുക്കാം.

2. മുറിച്ച സവാള ഒരു ബൗളില്‍ ഇടുക. അതിലേക്ക് അല്പം വെള്ളവും വിനാഗിരിയും ചേർത്ത്, ഉപ്പു ചേർത്ത് 10 മിനിറ്റ് മാറ്റിവെക്കാം.

3. മറ്റൊരു ബൗളില്‍ കുക്കുമ്പർ, അരിഞ്ഞ ചെറി ടൊമാറ്റോ, ഒലിവ് പഴങ്ങള്‍ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

4. ഇതിലേക്ക് ഒലിവ് ഓയില്‍, നാരങ്ങാനീര്, ഒറിഗാനോ, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

5. അവസാനം, ഇതിലേക്ക് മാറ്റിവെച്ച സവാളയും പനീറും ചേര്‍ക്കുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പച്ചക്കറികള്‍ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ പച്ചക്കറികള്‍ അല്‍പ സമയം മുക്കി വയ്ക്കുന്നത് ഗുണപ്രദമായിരിക്കും, ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർ പനീർ ഉപയോഗിക്കുന്നത് ഒഴിവാക്കാം. സാലഡ് കുറച്ചു കൂടി രുചികരമാക്കാൻ കുരുമുളകപൊടി ചേർത്ത് ഒരു നാരങ്ങയും പിഴിഞ്ഞൊഴിക്കാം.