play-sharp-fill
കൊറോണക്കാലത്ത് ആശ്വാസവാക്കുമായി റിസർവ് ബാങ്ക്: എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം: മൂന്ന് മാസത്തേയ്ക്ക് ഇ.എം.ഐ അടയ്‌ക്കേണ്ട: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകം

കൊറോണക്കാലത്ത് ആശ്വാസവാക്കുമായി റിസർവ് ബാങ്ക്: എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം: മൂന്ന് മാസത്തേയ്ക്ക് ഇ.എം.ഐ അടയ്‌ക്കേണ്ട: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകം

സ്വന്തം ലേഖകൻ

ഡൽഹി: വുഹാനിലെ കോറോണ ഇന്ത്യ ഒട്ടാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽപലിശ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് . ഈ സന്ദർഭത്തിൽ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

 

റിപ്പോ നിരക്കിൽ 0.75 ശതമാനം കുറവ് വരുത്തി 5.15 ൽ നിന്നും 4.4 ശതമാനമായി കുറച്ചു.കൂടാതെ റിവേഴ്‌സ് റിപ്പോ നിരക്ക് 0.90 ശതമാനം കുറച്ച് 4 ശതമാനമാക്കി്. സിആർആർ നിരക്കിലും ഒരു ശതമാനം കുറച്ച് മൂന്നു ശതമാനമാക്കാൻ ആർബിഐ തീരുമാനിച്ചു. ഇതുവഴി ബാങ്കുകൾക്ക് 1.7 ലക്ഷം കോടി രൂപ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാത്രമല്ല ഭവന-വാഹന വായ്പാ നിരക്കുകൾ കുറയ്ക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. കൊറോണ വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഈ അവസ്ഥ രാജ്യത്തിന്റെ ജിഡിപിയെ ദോഷകരമയി ബാധിക്കുമെന്നും നിലവിലെ അവസ്ഥ എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായി അഞ്ചു തവണ പലിശ നിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കിൽ മാറ്റമൊന്നും വരുത്തില്ല. എന്നാൽ ഈ കോറോണ ആഘാതമാണ് പെട്ടെന്ന് പലിശ നിരക്ക് കുറയ്ക്കാൻ ആർബിഐയെ നിർബന്ധമായത്.